കിളിമാനൂർ: അറുപത്തി അഞ്ച് അടിയോളം താഴ്ചയുള്ള ഉപയോഗശൂന്യമായ കിണറ്റിൽ അകപ്പെട്ട വീട്ടമ്മയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പഴയകുന്നുമ്മേൽ വണ്ടന്നൂരിൽ ഇന്നലെ പുലർച്ചെ 8.30 ഓടെയായിരുന്നു സംഭവം.
ഒലിപ്പുവിള വീട്ടിൽ സിന്ധു (40) വാണ് 65 അടിയോളം ആഴമുള്ളതും 20 അടിയോളം വെള്ളമുള്ളതും ഉപയോഗിക്കാത്തതുമായ കിണറിൽ വീണത്. വെഞ്ഞാറമൂട് ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ അബ്ദുൽ മുനീറാണ് കിണറ്റിലിറങ്ങി രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് ഇവരെ പോലീസിനു കൈമാറി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷാഫിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷൈൻ, വിനേഷ്, അനൂപ്, കൃഷ്ണരാജ്, ഹോംഗാർഡ് ശരത് എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.